മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് നാദാപുരംസ്വദേശി പടിക്കല കണ്ടി മൊയ്തുവാണ് (42) മരണപ്പെട്ടത്. ദാഖിലിയ ഗവര്‍ണറേറ്റിലെ ബൂ അലിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മൊയ്തു.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സൂര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിക്കെയായിരുന്നു. മൊയ്തുവിന് ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. ഇതിനകം ഒരു ആരോഗ്യപ്രവര്‍ത്തകയടക്കം 29 പ്രവാസി മലയാളികളാണ് കൊവിഡ് ബാധിച്ച് ഒമാനില്‍ മരണപ്പെട്ടിട്ടുള്ളത്.