ഇതിനിടയില്‍ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇന്നലെ (ചൊവ്വാഴ്ച) രാവിലെ ആരോഗ്യ നില വഷളാവുകയും വൈകിട്ട് അഞ്ചു മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം കലൂര്‍ സ്വദേശി പുത്തന്‍പുരയില്‍ സമീര്‍ അബ്ദുല്‍ റഷീദ് (39) ആണ് ദമ്മാമില്‍ മരിച്ചത്. ന്യുമോണിയ ബാധിച്ച് പത്ത് ദിവസമായി ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ഇതിനിടയില്‍ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇന്നലെ (ചൊവ്വാഴ്ച) രാവിലെ ആരോഗ്യ നില വഷളാവുകയും വൈകിട്ട് അഞ്ചു മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. പത്ത് വര്‍ഷമായി ഒലയാന്‍ കമ്പനിയില്‍ ചീഫ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ഇദ്ദേഹം ദമ്മാമില്‍ കുടുംബവുമൊത്തായിരുന്നു താമസം. ഭാര്യ: ഷിബിന സമീര്‍, മക്കള്‍: മറിയം സമീര്‍, റൈഹാന്‍ സമീര്‍ (ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാടിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.