റിയാദ്: മലയാളി സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. തെക്കന്‍ സൗദിയിലെ ജീസനില്‍ മലപ്പുറം  വേങ്ങര കച്ചേരിപ്പടി സ്വദേശി വലിയാക്കത്തൊടി മുഹമ്മദ് മുസ്തഫ (51) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് പത്ത് ദിവസമായി ജീസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25 വര്‍ഷമായി ജീസാനിലുള്ള മുഹമ്മദ് സബിയയില്‍ ബുഫിയ ജീവനക്കാരനായിരുന്നു. അവധിക്ക് നാട്ടില്‍ പോയി വന്നിട്ട് രണ്ട് വര്‍ഷമായി. 

പിതാവ്: വലിയാക്കത്തൊടി അലവി, മാതാവ്: പാത്തുട്ടി, ഭാര്യ: വലിയാക്കത്തൊടി റസീന, മക്കള്‍: മുഹമ്മദ് ശരീഫ്, മുഹമ്മദ് ആദില്‍, മുഹമ്മദ് ശാമില്‍. ജീസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയിലുള്ള മൃതദേഹം ജീസാനില്‍ തന്നെ ഖബറടക്കും. അനന്തര നടപടികള്‍ക്കായി ജീസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് ശമീര്‍ അമ്പലപ്പാറ, ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ് അംഗം മുഹമ്മദ് കുട്ടി, ചെയര്‍മാന്‍ ഗഫൂര്‍ വാവൂര്‍, ബഷീര്‍ ആക്കോട്, ആരിഫ് ഒതുക്കുങ്ങല്‍, സലിം എടവണ്ണപ്പാറ എന്നിവര്‍ രംഗത്തുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona