Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗായകനും മികച്ച കീബോര്‍ഡ് പ്ലെയറും മസ്‌കറ്റിലെ സംഗീത പരിപാടികളിലെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം.

keralite expat died due to covid 19
Author
Muscat, First Published Jun 27, 2021, 11:03 PM IST

മസ്‌കറ്റ്: ഒമാന്‍ അല്‍ ഗുബ്ര ഇന്ത്യന്‍ സ്‌കൂളിലെ സംഗീത അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശി ജയിംസ് ഫിലിപ്പ്(ബാബു-53) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്.

അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗായകനും മികച്ച കീബോര്‍ഡ് പ്ലെയറും മസ്‌കറ്റിലെ സംഗീത പരിപാടികളിലെ നിറസാന്നിധ്യവുമായിരുന്നു അദ്ദേഹം. ഭാര്യ: മിനി, മകള്‍: അലീസ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios