കഴിഞ്ഞ 20 വര്‍ഷമായി സൗദിയിലെ പ്രമുഖ ഡയറി കമ്പനി ആയ അല്‍മറായിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

റിയാദ്: മലയാളി സൗദിയില്‍ കൊവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ മയ്യില്‍ കണ്ടക്കൈ സ്വദേശി ദിഷണ നിവാസില്‍ കെ.കെ ഉത്തമന്‍ ആണ് (52) റിയാദില്‍ മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 

കഴിഞ്ഞ 20 വര്‍ഷമായി സൗദിയിലെ പ്രമുഖ ഡയറി കമ്പനി ആയ അല്‍മറായിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ മയ്യില്‍ ടൗണില്‍ ജീപ്പ് ഡ്രൈവറായിരുന്നു. കണ്ടക്കൈയിലെ കാരോന്നന്‍ ഒതയോത്ത് കുഞ്ഞിരാമന്‍ നമ്പ്യാരുടെയും പരേതയായ കോറോത്ത് പാര്‍വതിയമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു (കൂടാളി). മക്കള്‍: ദിഷണ, കൃഷ്ണ (ഇരുവരും വിദ്യാര്‍ഥിനികള്‍). സഹോദരങ്ങള്‍: രാഘവന്‍, പ്രഭാകരന്‍ (സൗദി), പ്രസന്നകുമാരി, ഗിരിജ, സിന്ധു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona