ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി ഒളളക്കന്‍ മുഹമ്മദലി ഹാജി(57)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 27 വര്‍ഷങ്ങളായി പ്രവാസിയാണ്.

 ജിദ്ദ ഗുലൈല്‍ മഹ്ജര്‍ സൗത്ത് മാളിന് സമീപം അല്‍ ഖൈര്‍ എന്ന പേരില്‍ കട നടത്തി വരികയായിരുന്നു. ഭാര്യ: റസിയ പാലുപറമ്പില്‍, മക്കള്‍: ശരീഫ്(ജിദ്ദ), അഷ്‌റഫ്, സൈഫുന്നീസ, സുല്‍ത്താന്‍, വഫ ഇസ്മായില്‍, മുഹമ്മദ് ബാസിം, ഹുദ മര്‍ജാന്‍. മരുമകന്‍: റഹ്മത്തുള്ള(ഒമാന്‍).