26 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു. മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

റിയാദ്: മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെര്‍പ്പുള്ളശേരി കൈലിയാട് സ്വദേശി അലിക്കല്‍ അബ്ദുല്‍ കമാല്‍ (53) ആണ് ജിദ്ദയില്‍ ബുധനാഴ്ച പുലര്‍ച്ചെ നിര്യാതനായത്. ശരീഫയാണ് ഭാര്യ. രണ്ട് പെണ്ണും ഒരാണുമായി മൂന്ന് കുട്ടികളാണുള്ളത്. 26 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു. മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.