ഇരുപതു വര്‍ഷമായി ഒമാനിലുള്ള പ്രവീണ്‍ വാദികബീറിലെ പ്രിന്റിംഗ് പ്രസ്സില്‍ ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായി ജോലി നോക്കി വരികയായിരുന്നു.

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. തലശ്ശേരി ചൊക്ലി നിടുമ്പ്രം സ്വദേശി വേലാണ്ടി കുനിയില്‍ പരേതനായ നാണുവിന്‍റെ മകന്‍ പ്രവീണ്‍ (48)ആണ് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 

ഇരുപതു വര്‍ഷമായി ഒമാനിലുള്ള പ്രവീണ്‍ വാദികബീറിലെ പ്രിന്റിംഗ് പ്രസ്സില്‍ ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായി ജോലി നോക്കി വരികയായിരുന്നു. മാതാവ്: പി. വി ശാരദ, ഭാര്യ: ജുമ , മകള്‍: ഓഷിന്‍. മകന്‍: ലിറിക്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona