രോഗബാധയെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയസ്തംഭനമുണ്ടാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

റിയാദ്: റിയാദിലെ(Riyadh) ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മലയാളി ഹൃദയാഘാതം(heart attack) മൂലം മരിച്ചു. റിയാദിന് സമീപം ദവാദ്മി എന്ന പട്ടണത്തില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട കുളനട സ്വദേശി മോഹന്‍ദാസ് (61) ആണ് മരിച്ചത്.

രോഗബാധയെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയസ്തംഭനമുണ്ടാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. നാണു കൃഷ്ണനാണ് പിതാവ്. മാതാവ്: കമലാക്ഷി. ഭാര്യ: അഞ്ജന. മക്കള്‍: ഗ്രീഷ്മ, ഹാര. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ ഹുസൈന്‍ ദാവാദ്മി, കരീം, കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തൂവൂര്‍, ഫിറോസ് ഖാന്‍ കൊട്ടിയം എന്നിവര്‍ രംഗത്തുണ്ട്.