ഫുഡ് ഡെലിവറിക്കായി പോയി മടങ്ങവേ ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു.

ദുബൈ: മലയാളി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരിങ്ങാലക്കുട ചിറ്റിലപ്പള്ളി തൊമ്മാന പരേതനായ ബേബിയുടെ മകന്‍ ജെറി(38)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മിര്‍ദിഫിലാണ് അപകടമുണ്ടായത്.

റാഷിദിയ മെട്രോ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. ഫുഡ് ഡെലിവറിക്കായി പോയി മടങ്ങവേ ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. അമ്മ: റെജീന, സഹോദരന്‍: ബെന്നി. അവിവാഹിതനാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona