റാസല്‍ഖൈമ: യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ മലയാളി യുവാവ് കാറിടിച്ച് മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് കൊത്തിക്കല്‍ ഇബ്രാഹിം-ഷാഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റബീഹ്(21)ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. 

വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്. ഗുരുതാവസ്ഥയിലായിരുന്ന റബീഹിനെ റാക് സഖര്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സ തുടരുന്നതിനിടെ ശനിയാഴ്ച രാവിലെ 5.30ഓടെ മരണം സംഭവിക്കുകയായിരുന്നു. റാക് ജൂലാന്‍ സാസ് സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. സഹോദരങ്ങള്‍: ജബ്ബാര്‍, മുബഷിറ, റാബിന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.