കൊവിഡ് ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഫോക്കസ് കുവൈത്ത് യൂണിറ്റ് രണ്ടിലെ സജീവ അംഗമായിരുന്നു.

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി പുതുച്ചേരി തൈക്കൂട്ടത്തില്‍ പരേതനായ രാജപ്പ പണിക്കരുടെ മകന്‍ അജികുമാരന്‍ നായര്‍(49)ആണ് മരിച്ചത്. കൊവിഡ് ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.

ഫോക്കസ് കുവൈത്ത് യൂണിറ്റ് രണ്ടിലെ സജീവ അംഗമായിരുന്നു. മുന്‍ ജോയിന്റ് ട്രഷറര്‍, ഓഡിറ്റര്‍, വെല്‍ഫെയര്‍ ജോയിന്റ് കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: രാജി ചന്ദ്ര, മക്കള്‍: അര്‍ജുന്‍, അശ്വിന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona