ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. താമസസ്ഥലത്ത് വെച്ച് ശ്വാസ തടസ്സം അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

മസ്കറ്റ്: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. കോട്ടയം പനയമ്പാല നെടുങ്ങാടപ്പള്ളി സ്വദേശി കുത്തുകല്ലുങ്ങല്‍ വീട്ടില്‍ ചാക്കോ ജെയിംസ് (സജി- 61 വയസ്സ്) ആണ് ഇന്ന് രാവിലെ മസ്‌കറ്റില്‍ വെച്ച് മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. താമസസ്ഥലത്ത് വെച്ച് ശ്വാസ തടസ്സം അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: മോളി ജെയിംസ്, മകന്‍: ആല്‍വിന്‍ ജെയിംസ്. മൃതശരീരം റോയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.