മസ്കറ്റ്:  മലയാളി സ്ത്രീ ഒമാനില്‍ മരിച്ചു. തൃശ്ശൂര്‍ എടത്തിരുത്തിയില്‍ പരേതനായ കൊളങ്ങട്ടുപറമ്പില്‍ കൊച്ചുമൊയ്തീന്റെ ഭാര്യ അമീറാബി (74) ആണ് മസ്‌കറ്റില്‍ വെച്ച് മരണപ്പെട്ടത്. ഒമാനില്‍ പ്രവാസികള്‍ക്കിടയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ആക്‌സിഡന്റ്‌സ് ആന്‍ഡ് ഡിമൈസസ് എന്ന സാമൂഹിക സംഘടനയുടെ ചെയര്‍മാന്‍ നജീബ് കെ മൊയ്തീന്റെ മാതാവാണ് അമീറാബി. മകന്‍ നജീബിനോടൊപ്പം താമസിച്ചു വന്നിരുന്ന അമീറാബി, കൊവിഡ് മൂലം ചികിത്സയിലായിരുന്നു. ഖബറടക്കം മസ്‌കറ്റില്‍ നടത്തും. ഇതിനകം ഒമാനില്‍ എഴുപതിന്  മുകളില്‍ മലയാളികള്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona