കഴിഞ്ഞ ഇരുപതു കൊല്ലമായി ഗോബ്രാ അല്‍ മഹാ പെട്രോള്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള കോഫി ഷോപ്പിലെ ജീവനക്കാരനായിരുന്നു.

മസ്‌കറ്റ്: മലയാളി ഒമാനില്‍ മരിച്ചു. കോഴിക്കോട് വടകര സ്വദേശി നമ്പോടന്‍ കുറ്റിയില്‍ പരേതനായ മൊയ്ദുവിന്റെ മകന്‍ സിദ്ധിക്ക് വള്ളിക്കാട് ( 44 ) ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.

കഴിഞ്ഞ ഇരുപതു കൊല്ലമായി ഗോബ്രാ അല്‍ മഹാ പെട്രോള്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള കോഫി ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യയും മൂന്നു മക്കളും നാട്ടിലാണുള്ളത്. പൊലീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona