സൂറില്‍ കോഫി ഷോപ്പ് നടത്തി വരികയായിരുന്നു.

മസ്‌കറ്റ്: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ മലയാളി ഒമാനില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം വള്ളിവട്ടം സ്വദേശി അകളിപറമ്പില്‍ അയ്യപ്പന്‍കുഞ്ഞിന്റെ മകന്‍ രാജന്‍(55)ആണ് ഒമാനിലെ സൂറില്‍ മരിച്ചത്.

സൂറില്‍ കോഫി ഷോപ്പ് നടത്തി വരികയായിരുന്നു. ജൂലൈ 17നാണ് അദ്ദേഹത്തെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതാവ്: കുഞ്ഞിക്കാളി, ഭാര്യ: സീന രാജന്‍, മക്കള്‍: നയന, നിവേദ്യ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona