ഖത്തറില്‍ കഴിഞ്ഞ 25 വര്‍ഷമായി ബിസിനസ് ചെയ്തു വരികയായിരുന്ന ഇദ്ദേഹം ഏതാനും ദിവസങ്ങളായി ദോഹയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദോഹ: ഖത്തറില്‍ മലയാളി വ്യവസായി ഹൃദയാഘാതം മൂലം മരിച്ചു. ടാര്‍ജെറ്റ് ലോജസ്റ്റിക് മാനേജിങ് ഡയറക്ടര്‍ ബി ഗോപകുമാര്‍(62)ആണ് മരിച്ചത്. ആലപ്പുഴയിലെ അമ്പലപ്പുഴ കരൂര്‍ തത്തമത്ത്കളത്തില്‍ വീട്ടില്‍ പരേതരായ ഭാസ്‌കര പിള്ളയുടെയും കമലക്കുട്ടിയുടെയും മകനാണ്.

ഖത്തറില്‍ കഴിഞ്ഞ 25 വര്‍ഷമായി ബിസിനസ് ചെയ്തു വരികയായിരുന്ന ഇദ്ദേഹം ഏതാനും ദിവസങ്ങളായി ദോഹയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: കലാ ഗോപകുമാര്‍, മക്കള്‍: നിഖില്‍, നിമിഷ. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona