ജിദ്ദ അല്‍ ഖുംറയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു ഇദ്ദേഹം.

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് സിറ്റി കുണ്ടുങ്ങല്‍ സ്വദേശിയും കല്ലായി മനാരിയില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് റഫീഖ്(ഉപ്പുട്ടു മാളിയേക്കല്‍) ആണ് മരിച്ചത്. 

ജിദ്ദ അല്‍ ഖുംറയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച രാവിലെ വാഹനത്തിന് കാറ്റടിക്കുമ്പോള്‍ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. പിതാവ്: കളരിക്കല്‍ ഉസ്മാന്‍, മാതാവ്: യു എം സുലൈഖ, ഭാര്യ:ലൈല, മക്കള്‍: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹന്‍.