രോഗബാധിതയായി ഒരു മാസമായി അസീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏഴ് വര്‍ഷമായി പ്രവാസിയാണ്.

റിയാദ്: സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരിയായ മലയാളി മധ്യവയസ്‌ക കൊവിഡ് ബാധിച്ചു മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയില്‍ കൊല്ലം കുന്നിക്കോട് കോട്ടവട്ടം വയലില്‍ വീട്ടില്‍ നദീറബിവി (55) ആണ് മരിച്ചത്. രോഗബാധിതയായി ഒരു മാസമായി അസീര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏഴ് വര്‍ഷമായി പ്രവാസിയായ ഇവര്‍ അബഹയില്‍ സ്വദേശിയുടെ വീട്ടുജോലിക്കാരി ആയിരുന്നു. പിതാവ്: അബ്ദുല്‍ കലാം, മാതാവ്: നബീസ ബീവി, ഭര്‍ത്താവ് പരേതനായ ശിഹാബുദീന്‍. മകന്‍ നേരത്തെ മരണപ്പെട്ടു.
ഒരു മകളുണ്ട്.