മസ്കറ്റ്: പ്രവാസി മലയാളി ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. കൊയിലാണ്ടി ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെയാണ് സലാലയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സലാലയിലെ അല്‍ കരാത്തില്‍ താമസിച്ചു വരികയായിരുന്ന മുഹമ്മദിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിഞ്ഞു വരികയായിരുന്നു നാല്പതുകാരനായ മുഹമ്മദ് ഇബ്രാഹിം. മൃതശരീരം സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രവാസി മലയാളി താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു