ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അബ്ദുല്ല, ഉറങ്ങുന്ന ഭാര്യയെയാണ് കണ്ടത്. തട്ടി വിളിച്ചപ്പോഴാണ് മരിച്ചെന്ന് മനസിലായത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മണിക്കൂറുകള്‍ക്ക് മുേമ്പ മരണം സംഭവിച്ചു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

റിയാദ്: സൗദി അറേബ്യയില്‍ ഭര്‍ത്താവിനെ ജോലിക്ക് അയച്ച ശേഷം ഉറങ്ങാന്‍ കിടന്ന മലയാളി വീട്ടമ്മ മരിച്ചു. ദമ്മാമിലെ തുഖ്ബ എന്ന സ്ഥലത്ത് മൂന്ന് പതിറ്റാണ്ടായി കാര്‍ സ്‌പെയര്‍പാര്‍ട്‌സ് കട നടത്തുന്ന കാസര്‍കോട് ആലമ്പാടി സ്വദേശി ഷഹ്‌സാദ് വില്ലയില്‍ അബ്ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ് മരിച്ചത്. എട്ട് വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം സൗദിയില്‍ പ്രവാസിയാണ് അവര്‍.

ബുധനാഴ്ച രാവിലെ അബ്ദുല്ല കടയിലേക്ക് പോകുമ്പോള്‍ യാത്രയയച്ച ശേഷം ഉറങ്ങാന്‍ കിടന്നതാണ് സൈറാ ബാനു. ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അബ്ദുല്ല, ഉറങ്ങുന്ന ഭാര്യയെയാണ് കണ്ടത്. തട്ടി വിളിച്ചപ്പോഴാണ് മരിച്ചെന്ന് മനസിലായത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മണിക്കൂറുകള്‍ക്ക് മുേമ്പ മരണം സംഭവിച്ചു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ ശ്രമഫലമായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച ൈവകീേട്ടാടെ മൃതദേഹം തുഖ്ബ മഖ്ബറയില്‍ ഖബറടക്കി. നാട്ടില്‍ ബിരുദ വിദ്യാര്‍ഥിയായ ഷഹ്‌സാദ്, ദമ്മാം ഇന്ത്യന്‍ സ്‌കുളിലെ പ്ലസ്ടു വിദ്യാര്‍ഥികളും ഇരട്ടകളുമായ ഷഹ്ബാസ് ഷംനാസ് എന്നിവര്‍ മക്കളാണ്. മുഹമ്മദ് മുസ്തഫ, ഇനായത്ത് അലി, സീനത്ത് റഹ്മാന്‍, ഗൗസിയ മുഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona