മൂന്നു മാസം മുമ്പാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. മൃതദേഹം റാക് സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റാസല്‍ഖൈമ: യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കിണറ്റടി വിളാക വീട്ടില്‍ അബൂസാലിഹിന്‍റെ മകന്‍ യൂസുഫ് അബൂസാലിഹ് (51) ആണ് റാസല്‍ഖൈമയില്‍ മരണപ്പെട്ടത്. മൂന്നു മാസം മുമ്പാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. മൃതദേഹം റാക് സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: അനീഷ്യ, മക്കള്‍: മുഹമ്മദ് തയ്യിബ്, തസ്നി. 

Read More - യാചകരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടിയിലേറെ രൂപ!

വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; യുഎഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു

ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എല്‍.പി ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ദുബൈ റോഡില്‍ മലീഹ ഹൈവേയില്‍ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More -  അയര്‍ലന്‍ഡില്‍ മലയാളി വൈദികന് കുത്തേറ്റു

സൗദി അറേബ്യയില്‍ മലയാളി മരിച്ചു

റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ബീരാൻ കുട്ടി (73) ആണ് സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജീസാന് സമീപം സബിയയിൽ മരിച്ചത്. ശനിയാഴ്ച സബിയ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്നാണ് ബീരാന് കുട്ടിയെ ഇവിടെ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹവും ഭാര്യ ആയിഷ ബീബിയും സന്ദർശന വിസയിൽ മക്കളുടെ അടുത്തേക്ക് എത്തിയത്. മക്കളായ അബ്ദുന്നാസർ, അബ്ദുൽ ലത്തീഫ്, അൻവർ സാദത്ത്, അഫ്‌സൽ എന്നിവർ സൗദി അറേബ്യയി ജീസാനിൽ താമസിക്കുകയാണ്. ഫൗസിയ, ഫസലത്, ഫാരിസ എന്നിവർ മറ്റു മക്കളാണ്. മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.