അല്‍ഗാനിം കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല മുണ്ടുവേലില്‍ ഷൈജു രാഘവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഗാനിം കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: രാധിക, രണ്ടു മക്കളുണ്ട്. 

Read Also -  ശസ്ത്രക്രിയക്ക് ശേഷം ബോധം തിരിച്ചു കിട്ടിയില്ല, മൂന്ന് മാസം അബോധാവസ്ഥയിൽ; ഒടുവിൽ പ്രവാസി മലയാളി നാട്ടിലേക്ക്

രണ്ടു മാസം മുമ്പ് പുതിയ വിസയിലെത്തി, പക്ഷാഘാതം പിടിപെട്ട് 15 ദിവസം ആശുപത്രിയിൽ; പ്രവാസി മലയാളി മരിച്ചു

റിയാദ്: പക്ഷാഘാതം പിടിപെട്ട് ജിദ്ദയിൽ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി കാരപ്പറമ്പ് സ്വദേശി ഇളയേടത്ത് അബ്ദുറഹ്മാന്‍ (53) ആണ് ജിദ്ദയില്‍ നിര്യാതനായത്. 15 ദിവസമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

രണ്ടു മാസം മുമ്പാണ് പുതിയ വിസയിൽ നാട്ടിൽ നിന്നെത്തിയത്. നേരത്തെ 15 വർഷത്തോളം റിയാദിൽ ജോലി ചെയ്യുകയായിരുന്നു. ഇലക്ട്രീഷ്യനായാണ് ജോലി ചെയ്തിരുന്നത്. പരേതനായ അബൂബക്കറിെൻറയും ഫാത്തിമയുടേയും മകനാണ്. ഭാര്യ: ഖമറുന്നിസ. മക്കൾ: ഫാത്തിമ ഹിദ, അബൂബക്കർ റിഹാൻ, മുഹമ്മദ് നജ്ഹാൻ, മരുമക്കൾ: അബ്ദു റഷീദ്. മൃതദേഹം ജിദ്ദയിൽ മറവു ചെയ്യും. നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയര്‍ വിങ് നേതൃത്വം നൽകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...