Asianet News MalayalamAsianet News Malayalam

സൗദിയില്‍ പ്രവാസി മലയാളിക്ക് വെടിയേറ്റു

പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്തതിനാണ് സൗദി പൗരന്‍ വെടിവെച്ചത്. പണം ചോദിച്ച് ചെന്നപ്പോള്‍ കാറുമായെത്തിയ സൗദി പൗരന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

keralite expat shot in saudi
Author
Riyadh Saudi Arabia, First Published Sep 6, 2021, 12:04 PM IST

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിന് വെടിയേറ്റു. റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറില്‍ പെട്രോള്‍ പമ്പിലാണ് സംഭവം. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശിയും പെട്രോള്‍ പമ്പിലെ താല്‍ക്കാലിക ജീവനക്കാരനുമായ മുഹമ്മദിനാണ് (27) വെടിയേറ്റത്. പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്തതിനാണ് സൗദി പൗരന്‍ വെടിവെച്ചത്. പണം ചോദിച്ച് ചെന്നപ്പോള്‍ കാറുമായെത്തിയ സൗദി പൗരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്ക് വെടിയേറ്റ മുഹമ്മദ് മിലിറ്ററി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios