കേളി മലാസ് ഏരിയ ഹാര യൂണിറ്റ് അംഗമായ അദ്ദേം കേളി കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

റിയാദ്: റിയാദിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ നിര്യാതനായി. കേളി കലാസാംസ്‌കാരിക വേദിയുടെ ഭാരവാഹിയായ പ്രവര്‍ത്തകന്‍ കണ്ണൂര്‍ ജില്ല, മാവിലായി സ്വദേശി ജയപ്രകാശ് (62) ആണ് മരിച്ചത്. കേളി മലാസ് ഏരിയ ഹാര യൂണിറ്റ് അംഗമായ അദ്ദേം കേളി കേന്ദ്ര കമ്മിറ്റി അംഗം, മലാസ് ഏരിയ സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജയപ്രകാശിന്റെ നിര്യാണത്തില്‍ റിയാദ് കേളി പ്രവര്‍ത്തകര്‍ അനുശോചിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona