റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. കൂട്ടിലങ്ങാടി പെരിന്താറ്റിരി പോത്തുകുണ്ട് സ്വദേശി പടിഞ്ഞാറേതില്‍ സഫറുല്ല (ബാപ്പുട്ടി, 57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ജിദ്ദ ജാമിഅ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു മരണം. 33 വര്‍ഷമായി പ്രവാസിയായ സഫറുല്ല 14 വര്‍ഷമായി സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ പ്രൊജക്ട് എന്‍ജിനീയറായി ജോലിചെയ്യുകയായിരുന്നു.

എട്ടു മാസം മുമ്പാണ് അവസാനമായി അവധിയ്ക്ക് നാട്ടില്‍ പോയി തിരിച്ചെത്തിയത്. ഈ മാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം. ജിദ്ദയിലെ പെരിന്താറ്റിരിക്കാരുടെ കൂട്ടായ്മയായ പെരിന്താറ്റിരി പ്രവാസി സംഘം വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ഇദ്ദേഹം. പിതാവ്: പരേതനായ അലവിക്കുട്ടി മാസ്റ്റര്‍, മാതാവ്: പരേതയായ കുഞ്ഞീരുമ്മ, ഭാര്യ: മൂളിയത്തൊടി ഹബീബ (കാളാവ്), മക്കള്‍: ഫാസില്‍, ഹിബ, മരുമകന്‍: ഷമീം (പാണക്കാട്), സഹോദരങ്ങള്‍: മൊയ്തു, അസ്മാബി, തിത്തീബി. 

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 35 മരണം; പരിശോധനകള്‍ 35 ലക്ഷം കടന്നു