സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് കഴിഞ്ഞ് മടങ്ങുന്ന വഴി നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു.

ദുബൈ: ദുബൈയില്‍ ഫുട്‌ബോള്‍ കളിച്ചുകഴിഞ്ഞ് മടങ്ങിയ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോട് മൊഗ്രാല്‍ റഹ്മത് നഗറില്‍ ദില്‍ശാദാണ്(31) നാഇഫില്‍ മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് കഴിഞ്ഞ് മടങ്ങുന്ന വഴി നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെയാണ് ദില്‍ശാദ് ദുബൈയിലെത്തിയത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. ഫുട്ബോള്‍ താരമായ ഇദ്ദേഹം ദുബൈയില്‍ സാമൂഹിക സംഘടനകളിലും സജീവമായിരുന്നു. പിതാവ്: പരേതനായ സ്വാലിഹ്, മാതാവ്: ആമിന, ഭാര്യ: അസ്മി.