റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ അൽഖർജിൽ മരിച്ചു. മലപ്പുറം പാങ്ങ് അയ്യത്ത് പറമ്പ് സ്വദേശി കാരാട്ട് പറമ്പൻ കുഞ്ഞി മൊയ്‌ദീൻ (55) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു. 

പച്ചക്കറി മാർക്കറ്റിൽ ജീവനക്കാരനായിരുന്ന കുഞ്ഞി മൊയ്‌ദീൻ അഞ്ചു വർഷമായി സൗദിയിലുണ്ട്. മൂന്നു വർഷം മുമ്പാണ് അവസാനം നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: കുഞ്ഞറമു. മാതാവ്: സൈനബ. ഭാര്യ: ഖദീജ, മക്കൾ: സെമീന, സാജിദ, ഫാത്വിമ ഷിംന, ഫാത്വിമ സൻഹ, ഫാത്വിമ റിഷ. മരുമക്കൾ: റാഷിദ്‌, ഫൈസൽ. ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.