റിയാദ്: മക്കയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. വയനാട് പടിഞ്ഞാറത്തറ സ്വദേശി മുഹമ്മദ് കുട്ടി (59) ആണ് മരിച്ചത്. മക്കയില്‍ വിവിധ മേഖലകളില്‍ ബിസിനസ് നടത്തിവന്നിരുന്ന അദ്ദേഹം ദീര്‍ഘനാളായി കുടുംബസമേതം മക്കയില്‍ തന്നെയായിരുന്നു താമസവും. പനിയെ തുടര്‍ന്ന് കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ തന്നെ ഖബറടക്കും.