മൂന്നു നിലയുടെ മുകളിൽ നിന്നും സാധനങ്ങള്‍ താഴെ വാഹനത്തിലേക്ക് മാറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം വന്നു കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റെയർകേസിന്റെ പടികൾ ഓടി മുകളിൽ കയറുന്നതിനിടെ തളർന്നുവീണ ജിനുവിനെ കൂടെയുണ്ടായിരുന്നവർ ജുബൈൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജുബൈൽ: താമസസ്ഥലത്തെ കോണിപ്പടി ഓടിക്കയറുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി സൗദി അറേബ്യയിൽ മരിച്ചു. ടാക്സി ഡ്രൈവറായ കൊല്ലം കടമ്പനാട് പുത്തനമ്പലം ഐവർകാല സ്വദേശി കുഴിവിള താന്നിക്കൽ വീട്ടിൽ ജിനു തങ്കച്ചൻ (36) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ജുബൈലിൽ പുതിയ സ്ഥലത്തേക്ക് താമസം മാറുന്നതിനാൽ സാധനങ്ങൾ മാറ്റുന്നതിനിടയിലായിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൂന്നു നിലയുടെ മുകളിൽ നിന്നും സാധനങ്ങള്‍ താഴെ വാഹനത്തിലേക്ക് മാറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം വന്നു കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റെയർകേസിന്റെ പടികൾ ഓടി മുകളിൽ കയറുന്നതിനിടെ തളർന്നുവീണ ജിനുവിനെ കൂടെയുണ്ടായിരുന്നവർ ജുബൈൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഒന്നര വർഷം മുമ്പാണ് ജിനു ജുബൈലിൽ എത്തിയത്. തങ്കച്ചനും പരേതയായ സൂസമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: റിൻസി. മക്കൾ: അക്സ, ആഷിഷ്, ആഷ്ലി. ഏക സഹോദരൻ: അനു. തുടർനടപടികൾക്ക് സലിം ആലപ്പുഴ, തോമസ് മാത്യു മമ്മൂടൻ, ബൈജു അഞ്ചൽ എന്നിവർ രംഗത്തുണ്ട്.