റിയാദ്​: സൗദി അറേബ്യയിൽ പ്രവാസിയായിരിക്കെ അസുഖ ബാധിതനായി നാട്ടിലേക്ക്​ മടങ്ങിയ മലയാളി നിര്യാതനായി. പാലക്കാട്​ ചെർപ്പുളശ്ശേരി അടയ്‍ക്കാപുത്തൂർ ‘വരദ’യിൽ രവിമേനോൻ തോട്ടപ്പാല (64) ആണ് തിങ്കളാഴ്‍ച പുലർച്ചെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. 

റിയാദിലും ജുബൈലിലും വ്യവസായ രംഗത്ത്​ ഏറെക്കാലം പ്രവർത്തിച്ചിരുന്ന അദ്ദേഹം അസുഖ ബാധയെ തുടർന്ന്​ ഏതാനും വർഷം മുമ്പാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. മൃതദേഹം പാലക്കാട്​ ക്രിമിറ്റോറിയത്തിൽ സംസ്‍കരിച്ചു. ഭാര്യ: സുധ രവി മേനോൻ. മക്കൾ: എൻജി. ദീപക് രവിമേനോൻ, ദിലീപ് രവിമേനോൻ (ഇരുവരും ജുബൈൽ, സൗദി അറേബ്യ). മരുമക്കൾ: ഡോ. അനീഖ രഞ്‍ജൻ കുമാർ (ഇ.എൻ.ടി സ്‍പെഷ്യലിസ്‍റ്റ്​), നന്ദന.