റിയാദ്: ശ്വാസതടസ്സം മൂലം മലയാളി സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി കാവുങ്ങല്‍ ഇബ്രാഹീം ഷമീര്‍ (42) ആണ് ഞായറാഴ്ച രാത്രി മരിച്ചത്.

രാത്രി ശ്വാസ തടസമുണ്ടായതിനെ തുടര്‍ന്ന് കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹബൂബ് കണ്ണൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.10 വര്‍ഷമായി റിയാദിലുള്ള ഇബ്രാഹിം ഷമീര്‍ ഡ്രൈവറായിരുന്നു. ബത്ഹയില്‍ കേരള മാര്‍ക്കറ്റിന് സമീപമായിരുന്നു താമസം. നാജിദയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ഇഹ്‌സാന്‍, ഹിബ ഫാത്വിമ. മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി കെ.എം.സി.സി സെന്‍ട്രന്‍ കമ്മിറ്റി വെല്‍ഫയര്‍ ചെയന്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹബൂബ് കണ്ണൂര്‍ എന്നിവരും തൃശൂര്‍ കെഎംസിസി പ്രവര്‍ത്തകരും രംഗത്തുണ്ട്.

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു