റിയാദ് എക്‌സിറ്റ് ഒമ്പതിലെ ഒരു സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 30 വര്‍ഷമായി സൗദിയിലുണ്ട്.
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്പന്‍ കെ.എം. അബു (54) ആണ് റിയാദിൽ മരിച്ചത്. റിയാദ് എക്‌സിറ്റ് ഒമ്പതിലെ ഒരു സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 30 വര്‍ഷമായി സൗദിയിലുണ്ട്.
Add Asianetnews as a Preferred Source

മാതാവ്: പാത്തുമ്മ. ഭാര്യ: സുലൈഖ. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വയനാട് ജില്ല കെ.എം.സി.സി സെക്രട്ടറി ശറഫുദ്ദീന്‍, ദാറുസ്സലാം ടീം അംഗങ്ങള്‍ എന്നിവര്‍ രംഗത്തുണ്ട്.
