റിയാദ്: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണുര്‍ ഇരിട്ടി സ്വദേശി കിട്ടാവിണ്ടാവിട്ട അബ്ദുല്‍ അസീസ് (60) ആണ് അല്‍ഖര്‍ജില്‍ മരിച്ചത്. 13  വര്‍ഷമായി ഇവിടെ ഹൗസ് ഡ്രൈവറായിരുന്നു. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ഫാത്വിമ നേഹ, തന്‍ഹ ബീഗം. കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം  വെള്ളിയാഴ്ച രാവിലെ 10ഓടെ അൽഖർജിലെ മഖ്ബറയിൽ ഖബറടക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകൻ തെന്നല മൊയ്തീന്‍ കുട്ടിയും അൽഖർജ് കെ.എം.സി.സി ഭാരവാഹി മുഹമ്മദ് പുന്നക്കാടും നേതൃത്വം നൽകി.