പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
സുവൈക്കിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
മസ്കത്ത്: ഒമാനില്‍ ജോലി ചെയ്തിരുന്ന മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അമ്പലത്തും ഭാഗം പൊരുവഴി സ്വദേശി അവിട്ടം നിവാസിൽ ശിവദാസൻ മകൻ സുനിൽകുമാർ (46) ആണ് ഒമാനിലെ ഇബ്രിയിൻ മരണപ്പെട്ടത്. സുവൈക്കിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ലളിത. ഭാര്യ: ചന്ദ്രലേഖ സുനിൽകുമാർ. മക്കൾ: ശ്രീലാൽ, ശ്രീവിദ്യ, ശ്രീലക്ഷ്മി. സഹോദരങ്ങൾ: സുരേഷ്കുമാർ, സതീഷ് കുമാർ, സുഭാഷ് കുമാർ. സംസ്കാരം സോഹാറിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.