റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് വാദി ദവാസിറിൽ നിര്യാതനായി. വാദി നുവൈമയില്‍ ദല്ലക്ക് സമീപം ബഖാലയില്‍ ജോലി ചെയ്യുകയായിരുന്ന വയനാട് കോറം സ്വദേശി കോരന്‍ കുന്നന്‍ നൗഫല്‍ (36) ആണ് മരിച്ചത്. 

അബ്ദുല്ല - ആസ്യ ദമ്പതികളുടെ മകനാണ്. ആറു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. ഭാര്യ: റജുല. ഒരു മകളുണ്ട്. മൃതദേഹം വാദി ദവാസിറില്‍ ഖബറടക്കാന്‍ സഹോദരനായ നൗഷാദിനെ സഹായിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ സിദ്ദീഖ്, സത്താര്‍ കായംകുളം എന്നിവർ രംഗത്തുണ്ട്.