റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു.  പാലക്കാട് സ്വദേശി തച്ചനാട്ടുകര പുല്ലരിക്കോട് സ്വദേശി പരമ്പത്ത് അബ്ബാസ് (51) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ പ്രവേശിക്കുകയും തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു.

റുവൈസിലെ ഗ്യാസ് സ്റ്റേഷന് സമീപം മീന്‍കട നടത്തുകയായിരുന്നു. 20 വര്‍ഷത്തിലധികമായി ജിദ്ദയിലുള്ള ഇദ്ദേഹം അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയിട്ട് നാലു വര്‍ഷമായി. ഭാര്യ: ലൈല. മൂന്ന് പെണ്‍മക്കളും ഒരു മകനുമുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് നിയമ സഹായങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി കെഎംസിസി നാഷനല്‍ സെക്രട്ടറിയേറ്റ് അഗം മജീദ് പുകയൂര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍, ഐസൊലേഷനിലേക്ക് മാറ്റി