Asianet News MalayalamAsianet News Malayalam

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

രണ്ടര പതിറ്റാണ്ടിലേറെയായി ജിസാനിനടുത്ത് സബിയയില്‍ ബൂഫിയ നടത്തി വരികയായിരുന്നു.

keralite expatriate died due to heart attack
Author
Riyadh Saudi Arabia, First Published Sep 25, 2020, 11:21 PM IST

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. കണ്ണമംഗലം എടക്കാപ്പറമ്പില്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ ഖാദര്‍ (54) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജിദ്ദയിലെത്തിയ ഇദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.

രണ്ടര പതിറ്റാണ്ടിലേറെയായി ജിസാനിനടുത്ത് സബിയയില്‍ ബൂഫിയ നടത്തി വരികയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞാലസ്സന്‍, മാതാവ്: പാത്തുമ്മു, ഭാര്യ: ഹസീന, മക്കള്‍: വലീദ്, വര്‍ദ, വാരിസ്. ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios