റിയാദ്​: സൗദി അറേബ്യയിൽ മിനി ട്രക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മലയാളി മരിച്ചു. കിഴക്കൻ പ്രവിശ്യയിലുൾപ്പെടുന്ന ഹഫർ അൽബാത്വിനിൽ വെച്ച് പാലക്കാട് കിണാശേരി സ്വദേശി അബ്‍ദുൽ റസാഖാണ് (51) മരിച്ചത്. ഒന്‍പത് വർഷമായി ഹഫർ അൽബാത്വിനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അബ്‍ദുൽ റസാഖ്. പിതാവ്: മുഹമ്മദ് ഹനീഫ, മതാവ്: സുബൈദ, ഭാര്യ: അലീമ, മക്കൾ: ഷഷ്ന, സിയാദ്, ഷിഫാന. മൃതദേഹം കിങ് ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിലാണ്.