മക്ക: നിര്‍ത്തിയിട്ട വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളി മക്കയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ ക്ലാരിമുച്ചിക്കല്‍ കവിങ്ങലപടി സ്വദേശി കണ്ടില്‍ മുസ്തഫ(53)ആണ് മരിച്ചത്.  

ഷെഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാഹനത്തിന്റെ വാതില്‍ തുറന്ന് പുറത്തുനിന്ന് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം മുസ്തഫയെ ഇടിക്കുകയായിരുന്നു. ഭാര്യ: റംല, മകന്‍: ശാഫി. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കും.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ കപ്പലുകള്‍ സജ്ജം; മടക്കയാത്രയ്ക്ക് വേണ്ടത് മൂന്നര ദിവസം