സൗദി തലസ്ഥാനമായ റിയാദില്‍ 850 കിലോമീറ്റര്‍ അകലെയുള്ള അല്‍ഹന എന്ന സ്ഥലത്തായിരുന്നു അപകടം.
റിയാദ്: സൗദി അറേബ്യയില്‍ ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ട്രക്ക് ഡ്രൈവറായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി നീതിഷ് ആണ് മരിച്ചത്. അല്‍ ബാഹയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
സൗദി തലസ്ഥാനമായ റിയാദില്‍ 850 കിലോമീറ്റര്‍ അകലെയുള്ള അല്‍ഹന എന്ന സ്ഥലത്തായിരുന്നു അപകടം. റോഡിലെ ഡിവൈഡര്‍ തകര്‍ത്ത് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം നിംറ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
