കൊവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. 

മനാമ: കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ ചിക്തയിലായിരുന്ന മലയാളി നിര്യാതനായി. എറണാകുളം ആലുവ വെസ്റ്റ് വെളിയത്തുനാട് എടയപുറത്ത് വീട്ടില്‍ അബ്‍ദുല്‍ റഷീദ് (55) ആണ് മരിച്ചത്. വി.എം.ബി കമ്പനിയിലെ സെയില്‍സ് വിഭാഗത്തില്‍ ദീര്‍ഘനാളായി ജോലി ചെയ്‍തിരുന്ന അദ്ദേഹം ഇപ്പോള്‍ ന്യൂ സീസണ്‍ ട്രേഡിങ് കമ്പനിയിലായിരുന്നു. കൊവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. ഭാര്യ - റംല. രണ്ട് മക്കളുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona