Asianet News MalayalamAsianet News Malayalam

സൗദിയിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി ബഹ്‌റൈനിൽ കൊവിഡ് ബാധിച്ച് മരിച്ചു

ഒന്നര മാസം മുമ്പാണ് ജോലി സ്ഥലമായ റിയാദിലേക്കുള്ള യാത്രയിൽ നസീർ ബഹ്‌റൈനിൽ എത്തിയത്. അവിടെ ക്വാറന്റീനിൽ കഴിയവെ കൊവിഡ് ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

keralite expatriate died in bahrain en route to saudi arabia due to covid
Author
Riyadh Saudi Arabia, First Published Jun 2, 2021, 10:40 PM IST

റിയാദ്: അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ കോട്ടയം സ്വദേശി ബഹ്‌റൈനിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഈരാറ്റുപേട്ട തലപ്പള്ളിൽ നസീർ ഹമീദ് (52) ആണ് ബഹ്‌റൈനിലെ ആശുപത്രിയിൽ മരിച്ചത്. 

ഒന്നര മാസം മുമ്പാണ് ജോലി സ്ഥലമായ റിയാദിലേക്കുള്ള യാത്രയിൽ നസീർ ബഹ്‌റൈനിൽ എത്തിയത്. അവിടെ ക്വാറന്റീനിൽ കഴിയവെ കൊവിഡ് ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കൊവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില തകരാറിലാവുകയും മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബഹ്‌റൈനിൽ തന്നെ ഖബറടക്കും.

Follow Us:
Download App:
  • android
  • ios