മലപ്പുറം പൊന്നാനി സ്വദേശി ഹൃദയാഘാതം മൂലം ബഹ്റൈനില്‍ നിര്യാതനായി.

മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി. മലപ്പുറം പൊന്നാനി സ്വദേശി പുത്തൻ വീട്ടിൽ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ്‌ മാറഞ്ചേരി (56) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. മനാമയിലെ ഓൺലൈൻ കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടരായിരുന്നു. പിസിഡബ്ല്യൂഎഫ് ബഹ്‌റൈൻ കമ്മിറ്റി പ്രസിഡന്‍റാണ്. പിതാവ്: അബ്ദു. മാതാവ്: ഫാത്തിമ. ഭാര്യ: സെമിത. മക്കൾ: അബാദ് മുഹമ്മദ്‌, ഫായിസ് മുഹമ്മദ്‌, ഫാത്തിമ മുഹമ്മദ്‌.

Add Asianetnews as a Preferred SourcegooglePreferred