കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം, അഞ്ചൽ ഏരൂർ, അശ്വതിഭവനിൽ  രേണുക തങ്കമണി (ബിജി-47) ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം.

കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് ആറ് പേര്‍ മരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്‍ദുല്ല അല്‍ സനദ് പറഞ്ഞു. 24 മണിക്കൂറിനിടെ 947 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,975 ആയി. 88 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു. ചികിത്സയിലുള്ള 175 രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരില്‍ 95 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ന് 188 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3451 ആയി.