നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് 10 ദിവസം മുമ്പാണ് തിരികെ മസ്‌കറ്റിലെത്തിയത്.

മസ്‌കറ്റ്: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരികെ മസ്‌കറ്റിലെത്തിയ മലയാളി മരിച്ചു. തൃശൂര്‍ കിഴുപ്പിള്ളിക്കര കിഴക്കേമന റോഡില്‍ പുലാറ്റുപറമ്പില്‍ ഷിയാസാണ്(32) മരിച്ചത്. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് 10 ദിവസം മുമ്പാണ് തിരികെ മസ്‌കറ്റിലെത്തിയത്. പാന്‍ക്രിയാസില്‍ അസുഖബാധിതനായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: ഇബ്രാഹിംകുട്ടി, മാതാവ്: ആസിയ, ഭാര്യ: ഷെമീല