മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി  കൃഷ്ണൻ കുട്ടി അയ്യപ്പൻ (65) ആണ് മരിച്ചത്. ശർഖിയ മേഖലയിലെ ബിദായ മിൻന്തിരിപ്പിൽ വെച്ചായിരുന്നു അന്ത്യം. 37 വര്‍ഷമായി ബിദായ മിൻന്തിരിപ്പിലെ ഒരു ഫാമിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. മൃതശരീരം  ഇബ്ര ഹോസ്‍പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.