മസ്കത്ത്: കൊവിഡ് ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി കുഴിക്കുന്നുമ്മേൽ മൊയ്തീൻ കുട്ടി (43) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന മൊയ്തീൻ രണ്ടാഴ്ചയായി സലാല ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 25 വർഷമായി പ്രവാസിയായ അദ്ദേഹം ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ഷമീമ. മൂന്ന് മക്കളുണ്ട്. കൊവിഡ് നടപടിക്രമങ്ങൾ അനുസരിച്ച്  മൃതദേഹം സലാലയിൽ തന്നെ സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ച് വരികയാണെന്ന് ഇന്ത്യൻ എംബസി സലാല കൗൺസിലർ മൻപ്രീത് സിങ് അറിയിച്ചു.