മസ്‍കത്ത്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഒമാനിലെ റുസ്ത്താക്കിൽ  മരണപ്പെട്ടു.  വളാഞ്ചേരി മൂർക്കനാട് പറപ്പളത്ത് വീട്ടിൽ കുഞ്ഞുണ്ണീൻ മകൻ മുഹമ്മദലി  മുസ്ലിയാർ (ബാപ്പുട്ടി-55) ആണ് റുസ്ത്താക്ക് ആശുപത്രിയിൽ വെച്ച്  മരണപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം ഒമാനില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.