മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട കോന്നി തണ്ണിത്തോട് സ്വദേശി ഷിബിൻ തമ്പി (37) ആണ് മസ്‍കത്തിൽ മരിച്ചത്. മൊബേലയിൽ ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

ബുധനാഴ്ച രാവിലെ താമസസ്ഥലത്തു വെച്ച് ഹൃദയാഘാതം ഉണ്ടായതിനെതുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം  സുൽത്താൻ ഖാബൂസ് സർവകലാശാലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.